Home State സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി

സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി

0

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ സാഹര്യത്തിൽ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി. പൊതുസ്ഥലത്ത് കൂട്ടായ്മകൾ പാടില്ല. ഇന്ന് രാത്രി പത്തിന് എല്ലാ പുതുവത്സര പരിപാടികളും അവസാനിപ്പിക്കണമെന്നാണ് നിർദ്ദേശം.

കൊറോണ പ്രോട്ടോക്കോൾ അനുസരിച്ച് മാത്രമേ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ പാടുള്ളു. കൃത്യമായ സാമൂഹിക അകലം,മാസ്ക്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാണ്.

നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നു കൊണ്ടുള്ള എല്ലാ വിധ ആഘോഷ പരിപാടികളും രാത്രി 10 വരെ മാത്രമേ അനുവദിക്കു. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നിയമ നടപടിയുണ്ടാകുമെന്നും അറിയിപ്പിൽ പറയുന്നു.

പുതുവത്സരാഘോഷം കഴിവതും വീട്ടിനുള്ളിൽ ഒതുക്കി നിർത്തണമെന്നും പ്രായമുള്ളവർ, കുട്ടികൾ, ഗർഭിണികൾ തുടങ്ങിയവർ ഒരു കാരണവശാലും പുറത്തുള്ള പരിപാടികളിൽ പങ്കെടുക്കരുതന്നും നിർദ്ദേശമുണ്ട്.

കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണം

ജില്ലയിൽ കൊറോണ രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടില്ലാത്ത സാഹചര്യത്തിൽ ആഘോഷാവസരങ്ങളിൽ ആളുകൾ കൂടുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാലും പുതുവത്സര വേളയിൽ ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കലക്ടർ സാംബശിവ റാവു ഉത്തരവിട്ടു. ഇന്നു മുതൽ ജനുവരി നാല് വരെ ബീച്ചുകളിൽ പ്രവേശനം 6 മണി വരെ മാത്രമാക്കി ചുരുക്കി.

ബീച്ചുകളിൽ എത്തുന്നവർ 7 മണിക്ക് മുൻപ് തിരിച്ചു പോകണം. പൊതു സ്ഥലത്തെ ആഘോഷങ്ങൾക്കും നിയന്ത്രണം. കൊറോണ മാനദണ്ഡം പാലിച്ചില്ലെങ്കിൽ നടപടിയെന്നും ജില്ല കലക്ടർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here