ന്യൂഡെൽഹി: റിലയന്‍സ് ജിയോ ഉപേക്ഷിക്കാനുള്ള കര്‍ഷകരുടെ ആഹ്വാനം ശക്തി പ്രാപിച്ചതിന് തൊട്ടുപിന്നാലെ ഇളവുകളുമായി ഉപയോക്താക്കളെ തിരിച്ചുപിടിക്കാന്‍ ജിയോ. നാളെ മുതല്‍ (ജനുവരി ഒന്ന്) രാജ്യത്ത് എല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കുമുള്ള കോളുകള്‍ സൗജന്യമാക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്.
ഇതോടെ രാജ്യത്തിനകത്ത് ഏത് നെറ്റ് വര്‍ക്കുകളിലേക്കും ഇനി സൗജന്യമായി വിളിക്കാം. ഇന്‍റര്‍ കണക്ട് യൂസേജ് ചാര്‍ജ് (ഐയുസി)എന്നറിയപ്പെടുന്ന നിരക്ക് 2019 സെപ്തംബര്‍ മുതലാണ് ജിയോ ഈടാക്കി തുടങ്ങിയത്. 2021 ജനുവരി മുതല്‍ ഇത് നിര്‍ത്തലാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ബില്‍ ആന്‍ഡ് കീപ്പ് പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ട്രായി (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ)യുടെ നിര്‍ദേശ പ്രകാരം ഇത് നടപ്പാക്കുന്നതെന്നും ജിയോ അറിയിച്ചു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) നിർദ്ദേശപ്രകാരം, ബിൽ ആൻഡ് കീപ്പ് ഭരണം 2021 ജനുവരി 1 മുതൽ രാജ്യത്ത് നടപ്പാക്കുന്നു. ഇതുവഴി എല്ലാ ഇതര നെറ്റ്‌വർക്കുമായുള്ള ആഭ്യന്തര വോയ്‌സ് കോളുകൾക്കുമായുള്ള ഇന്റർകണക്ട് യൂസസ് ചാർജുകൾ (ഐയുസി) അവസാനിക്കുന്നു.
ഐയുസി ചാർജുകൾ നിർത്തലാക്കിയാലുടൻ ഓഫ്-നെറ്റ് ആഭ്യന്തര വോയ്‌സ്-കോൾ ചാർജുകൾ പൂർണമായി മാറ്റാനുള്ള പ്രതിജ്ഞാബദ്ധതയെ മാനിച്ചുകൊണ്ട്, ജിയോ ജനുവരി 1 മുതൽ എല്ലാ ഓഫ്-നെറ്റ് ആഭ്യന്തര വോയ്‌സ് കോളുകളും സൗജന്യമാക്കുമെന്നാണ് ജിയോ വാർത്താക്കുറിപ്പിൽ അറിയിച്ചത്.