ആലപ്പുഴയിൽ 425 പേർക്ക് രോഗബാധ;412 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ആലപ്പുഴ: ജില്ലയിൽ ഇന്ന് 425 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 412 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.10 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 3 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്.

516 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 52881പേർ രോഗ മുക്തരായി. 4465 പേർ ചികിത്സയിൽ ഉണ്ട്.