ഏലംകുളം: ഇഎംഎസിന്റെ ജൻമദേശമായ ഏലംകുളത്ത് 40 വർഷത്തെ എൽഡിഎഫ് ഭരണം അവസാനിപ്പിച്ച് യുഡിഫിലെ സി. സുകുമാരൻ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയാണ് വിജയം.
ആകെയുള്ള 16 വാർഡുകളിൽ എട്ട് സീറ്റുകൾ വീതമാണ് ഇരുമുന്നണികൾക്കും ലഭിച്ചത്. തുടർന്നാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ നറുക്കെടുപ്പ് നടത്തിയത്.
വോട്ടെടുപ്പിൽ യുഡിഎഫിന്റെ സി. സുകുമാരനും സിപിഎമ്മിന്റെ അനിത പള്ളത്തുമാണ് മത്സരിച്ചത്. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഇരുമുന്നണികളും തുല്യതയിലായി. തുടർന്ന് നറുക്കെടുപ്പിലൂടെ യുഡിഎഫിലെ ഹൈറുന്നീസ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
തിരഞ്ഞെടുപ്പിൽ ഏലംകുളത്ത് സി.പി.എം.-5,സിപിഐ-1, എൽഡിഎഫ് സ്വതന്ത്രൻ-2, കോൺഗ്രസ്-3, ലീഗ്-2, സ്വതന്ത്രർ-3 എന്ന നിലയിലാണ് കക്ഷിനില.