Home Local News ദേഷ്യം വന്നപ്പോള്‍ തല്ലിയതാ! ; വേറൊരു തെറ്റും ചെയതിട്ടില്ലെന്ന് അമ്മയെ തല്ലിയ മകൻ

ദേഷ്യം വന്നപ്പോള്‍ തല്ലിയതാ! ; വേറൊരു തെറ്റും ചെയതിട്ടില്ലെന്ന് അമ്മയെ തല്ലിയ മകൻ

0

തിരുവനന്തപുരം: വര്‍ക്കലയില്‍ അമ്മയെ തല്ലിയ സംഭവത്തില്‍ പ്രതികരണവുമായി അറസറ്റിലായ മകന്‍ റസാഖ്. സംഭവത്തില്‍ കുറ്റബോധമുണ്ടോ എന്ന ചോദ്യത്തിന് തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു റസാഖിന്റെ പ്രതികരണം. ഇതിനിടെ ക്രൂരമായി മര്‍ദിച്ച മകനെതിരെ പരാതിയില്ലെന്ന് പറഞ്ഞ് അമ്മ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.

മദ്യലഹരിയിലാണ് മകന്‍ മര്‍ദ്ദിച്ചതെന്നും പരാതിയില്ലെന്നും അമ്മ പറഞ്ഞു. ദേഷ്യം വന്നപ്പോള്‍ തല്ലിയതാണെന്നും വേറൊരു തെറ്റും ചെയതിട്ടില്ലെന്ന് റസാഖ് പൊലീസ് വാഹനത്തില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. സംസാരിക്കുന്നതിനിടയില്‍ റസാഖിന്റെ കണ്ണു നിറഞ്ഞു.

ഡിസംബര്‍ പത്താം തിയ്യതിയാണ് ഈ വേദനാജനകമായ സംഭവം നടന്നത്. ലഹരിവസ്തുക്കള്‍ക്ക് അടിമയായ റസാഖ് ഇടയ്ക്കിടെ അമ്മയെ ഇത്തരത്തില്‍ മര്‍ദ്ദിക്കാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. 26 കാരനായ റസാഖിന് ബസ്സുകളില്‍ ക്ലീനര്‍ ജോലിയാണ്.

വീഡിയോയില്‍ തന്നെ മര്‍ദ്ദിക്കരുതെന്ന് അമ്മ പറയുന്നത് കേള്‍ക്കാം. മര്‍ദ്ദനമേറ്റ അമ്മയുടെ മകള്‍ തന്നെയാണ് വീഡിയോ എടുത്തത്. ഇവര്‍ വീഡിയോ വിദേശത്തുള്ള ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തതോടെയാണ് വിവരം പുറം ലോകമറിയുന്നത്. ഇതിനൊടൊപ്പം വീഡിയോ എടുത്ത മകളും ഇടയ്ക്ക് അമ്മയെ ചീത്ത പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here