ഓഹരി സൂചികകൾ നേരിയ നഷ്ടത്തിൽ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനുശേഷം ഓഹരി സൂചികകൾ നേരിയ നഷ്ടത്തിൽ. സെൻസെക്സ് 90 പോയന്റ് താഴ്ന്ന് 47,510ലും നിഫ്റ്റി 26 പോയന്റ് നഷ്ടത്തിൽ 13,908ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 817 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1074 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്. 87 ഓഹരികൾക്ക് മാറ്റമില്ല. വിപണി ഉയർന്ന നിലവാരത്തിലായതിനാൽ നിക്ഷേപകർ കരുതലെടുത്തതാണ് പ്രധാനകാരണം. ആഗോള വിപണികളിലും ഇതുപ്രകടമാണ്.

എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, ഇൻഡസിൻഡ് ബാങ്ക്, സിപ്ല, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, ഗെയിൽ, സൺ ഫാർമ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.

യുപിഎൽ, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, കോൾ ഇന്ത്യ, ഐഷർ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, നെസ് ലെ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.