Home Covid-19 കൊറോണ വാക്‌സിന് ഇന്ത്യയിൽ ഇന്ന് അനുമതി നൽകിയേക്കും

കൊറോണ വാക്‌സിന് ഇന്ത്യയിൽ ഇന്ന് അനുമതി നൽകിയേക്കും

0

ന്യൂഡെൽഹി: കൊറോണ വാക്‌സിന് ഇന്ത്യയിൽ ഇന്ന് അനുമതി നൽകാൻ സാധ്യത. വാക്‌സിന് അനുമതി നൽകുന്ന കാര്യത്തിൽ നിർണായക യോഗം ഡെൽഹിയിൽ പുരോഗമിക്കുകയാണ്.

ഓക്‌സ്‌ഫോർഡ് സർവകലാശാല, ആസ്ട്രസെനിക്ക എന്നിവർ ചേർന്ന് വികസിപ്പിച്ച വാക്‌സിനാകും അനുമതി ലഭിക്കുക. വാക്‌സിന് അടിയന്തരാനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനെവാല ആരോഗ്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു.

ഇതിനോടകം 50 മില്യൺ ഡോസ് വാക്‌സിനുകളാണ് ഇന്ത്യയില് ഉദ്പാതിപ്പിച്ചിരിക്കുന്നത്. മാർച്ചോടെ ഇത് 100 മില്യണായി വർധിപ്പിക്കുമെന്നും പൂനെവാലെ പറഞ്ഞിരുന്നു. ഇന്ന് ഓക്‌സ്ഫഡ് വാക്‌സിന് യുകെയിൽ അനുമതി ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here