Home State സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകളിൽ 11 ഇടത്ത് എൽഡിഎഫിനും മൂന്നിടത്ത് യുഡിഎഫിനും പ്രസിഡന്‍റുമാർ

സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകളിൽ 11 ഇടത്ത് എൽഡിഎഫിനും മൂന്നിടത്ത് യുഡിഎഫിനും പ്രസിഡന്‍റുമാർ

0

തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകളിൽ 11 ഇടത്തും എൽഡിഎഫ് പ്രസിഡന്‍റുമാർ അധികാരത്തിലേറി. വ്യക്തമായ ഭൂരിപക്ഷം നേടിയ പതിനൊന്ന് ജില്ലാ പഞ്ചായത്തുകൾ എൽഡിഎഫ് നേടി. വയനാട്ടിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം നിന്ന വയനാട്ടിൽ യുഡിഎഫ് നറുക്കെടുപ്പിലൂടെ പ്രസിഡന്‍റ് സ്ഥാനം നേടി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലാ പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് ഭരണമുറപ്പിച്ചത്. മലപ്പുറം, എറണാകുളും, വയനാട് എന്നിവിടങ്ങളില്‍ യുഡിഎഫ് ഭരണം സ്വന്തമാക്കി. പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്ത തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ സിപിഎമ്മിലെ ഡി സുരേഷ് കുമാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here