Home State സാൻ്റിയാഗോ മാർട്ടിൻ തിരിച്ചുവരും; സംസ്ഥാനത്ത് ‌‌ അന്യസംസ്ഥാന ലോട്ടറികൾക്കുള്ള വിലക്ക് നീങ്ങി

സാൻ്റിയാഗോ മാർട്ടിൻ തിരിച്ചുവരും; സംസ്ഥാനത്ത് ‌‌ അന്യസംസ്ഥാന ലോട്ടറികൾക്കുള്ള വിലക്ക് നീങ്ങി

0

കൊച്ചി: സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വിൽപ്പനയ്ക്ക് ഹൈക്കോടതിയുടെ അനുമതി. നാഗാലാൻഡ് ലോട്ടറി വിൽപ്പനയ്ക്കാണ് ഹൈക്കോടതി അനുമതി നൽകിയത്. അന്യസംസ്ഥാന ലോട്ടറി വിൽപ്പനയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതിയാണ് റദ്ദാക്കിയത്.

നാഗാലാൻഡ് ലോട്ടറി വിൽപ്പന തടഞ്ഞുകൊണ്ടുള്ള സർക്കാർ ഉത്തരവിനെതിരായ ഹർജിയിലാണ് സിംഗിൾ ബെഞ്ച് വിധി. അന്യസംസ്ഥാന ലോട്ടറി നിയന്ത്രണത്തിന് നിയമം കൊണ്ടുവരാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.ഫ്യൂച്ചർ ഗെയിമിംഗ് സൊലൂഷൻസ് എന്ന കമ്പനി നൽകിയ ഹർജിയിലാണ് ഉത്തരവ്.

ലോട്ടറി രാജാവ് സാന്റി്യാഗോ മാർട്ടിന്റെ ഉടമസ്ഥതയിലുളള സ്ഥാപനമാണ് ഫ്യൂച്ചർ ഗെയിമിങ് സൊല്യൂഷൻസ്. സ്ഥാപനത്തിന്റെ ലോട്ടറി വിൽപ്പനയിലും മാർക്കറ്റിങ്ങിലും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ ഇടപെടരുതെന്നും ഉത്തരവിൽ കോടതി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here