Home Covid-19 തൃശൂര്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസിന് കൊറോണ സ്ഥിരീകരിച്ചു

തൃശൂര്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസിന് കൊറോണ സ്ഥിരീകരിച്ചു

0

തൃശൂര്‍: ജില്ലാ കലക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് കലക്ടര്‍ എസ് ഷാനവാസിന് കൊറോണ സ്ഥിരീകരിച്ചത്. ഇന്നലെ മേയര്‍ തെരഞ്ഞെടുപ്പിനായി കലക്ടര്‍ നഗരസഭയില്‍ എത്തിയിരുന്നു.
താനുമായി സമ്പർക്കം പുലർത്തിയവരെല്ലാവരും സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് കളക്ടർ അറിയിച്ചു.

അതേസമയം ജില്ലയില്‍ ഇന്ന് 649 പേര്‍ക്ക് കൂടി കൊറോണ സ്ഥീരികരിച്ചു. 604 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5849 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 86 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു.

ജില്ലയില്‍ ഇതുവരെ കൊറോണ സ്ഥീരികരിച്ചവരുടെ എണ്ണം 73,580 ആണ്. 67,203 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 629 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here