Home Local News ഷോപ്പിംഗ് മാളിൽ യുവനടിയെ അപമാനിച്ച കേസിൽ പ്രതികൾക്കു ജാമ്യം

ഷോപ്പിംഗ് മാളിൽ യുവനടിയെ അപമാനിച്ച കേസിൽ പ്രതികൾക്കു ജാമ്യം

0

കൊച്ചി: ഇടപ്പള്ളിയിലെ ഷോപ്പിംഗ് മാളിൽ യുവനടിയെ അപമാനിച്ച കേസിൽ പ്രതികൾക്കു ജാമ്യം. എറണാകുളം സെഷൻസ് കോടതിയാണ് പ്രതികളായ മുഹമ്മദ് ആദിൽ, മുഹമ്മദ് റംഷാദ് എന്നിവർക്ക് ജാമ്യം അനുവദിച്ചത്.

നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സംഭവം പുറംലോകമറിയുന്നത്. എന്നാൽ വിഷയത്തിൽ പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതികൾ ഒളിവിൽ പോകുകയും ഒടുവിൽ പോലീസിനു കീഴങ്ങുകയുമായിരുന്നു.

സംഭവത്തിൽ ഇരുവരുടേയും കുടുംബത്തെ ഓർത്ത് മാപ്പു നൽകുന്നതായി നടി അറിയിച്ചിരുന്നു. ഇത് പരിഗണിക്കാനാവില്ലെന്നും തുടർ നടപടികളുമായി മുന്നോട്ടുപോവില്ലെന്നും പോലീസ് വ്യക്തമാക്കി. പോലീസ് റിമാന്റിൽ കഴിയുമ്ബോഴാണ് ഇരുവരും ജാമ്യാപേക്ഷ സമർപ്പിച്ചത്.ഇതിന് ശേഷം ഇരുവരെയും അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here