Home State ലുലുമാളിൽ യുവാവിൻ്റെ നഗ്നതാ പ്രദർശനം; യുവാവിന്റെ ചിത്രം പുറത്തുവിട്ട് പൊലീസ്

ലുലുമാളിൽ യുവാവിൻ്റെ നഗ്നതാ പ്രദർശനം; യുവാവിന്റെ ചിത്രം പുറത്തുവിട്ട് പൊലീസ്

0

കൊച്ചി: ലുലു മാളിൽ യുവാവ് നഗ്നതാ പ്രദർശനം നടത്തിയ യുവാവിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു. ആലപ്പുഴ സ്വദേശിനിയാണ് തനിക്കുണ്ടായ അപമാനത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകിയത്. ഈ മാസം 25 നായിരുന്നു സംഭവം നടന്നത്.

ഇടപ്പള്ളിയിലെ മാളിലെത്തിയ യുവതിക്ക് നേരെ യുവാവ് നഗ്നതാപ്രദര്‍ശനം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് 26 ന് യുവതി കളമശ്ശേരി പൊലീസിന് പരാതി നല്‍കുകയായിരുന്നു

മാളിലെ രണ്ടാം നിലയിൽ വെച്ച് യുവാവ് നഗ്നതാ പ്രദർശനം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തു. ഇതിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

യുവാവിന്റെ പേര് വിവരങ്ങൾ അറിയാനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മലയാളത്തിലെ യുവനടിയെ മാളില്‍ വെച്ച്‌ അപമാനിക്കാന്‍ ശ്രമം നടന്നിരുന്നു. പ്രതികളായ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here