Home Covid-19 ബ്രിട്ടനിൽ നിന്ന് കേരളത്തിലേക്ക് വന്നവരിൽ 18 പേർക്ക് കൊറോണ

ബ്രിട്ടനിൽ നിന്ന് കേരളത്തിലേക്ക് വന്നവരിൽ 18 പേർക്ക് കൊറോണ

0

തിരുവനന്തപുരം: കൊറോണ വൈറസിന് ജനിതക മാറ്റം വന്നതിന് ശേഷം ബ്രിട്ടനിൽ നിന്ന് കേരളത്തിലേക്ക് വന്ന 18 പേർക്ക് ഇതുവരെ കൊറോണസ്ഥിരീകരിച്ചു. യുകെയിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ലോകത്തിന്റെ പലയിടങ്ങളിലേക്കും വ്യാപിക്കുകയാണ്.

രോഗവ്യാപനം വലിയ തോതിൽ ഉയർത്താൻ സാധിക്കുന്ന പുതിയ വൈറസ് പടർന്നുപിടിക്കാതിരിക്കാൻ ഗതാഗത നിയന്ത്രണങ്ങളുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ഫലം കണ്ടില്ലെന്നാണ് വ്യക്തമാകുന്നത്.

അതേസമയം കേരളത്തിൽ എത്തിയവരിൽ പുതിയ വൈറസ് ബാധയാണോ രോഗകാരണം എന്നറിയാൻ 14 സാമ്പിളുകൾ പുനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നാല് സാമ്പിളുകൾ നാളെ പരിശോധനയ്ക്ക് അയക്കും.

കാനഡ, ജപ്പാൻ, ഓസ്‌ട്രേലിയ, ലെബനൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലെല്ലാം തന്നെ യുകെ വൈറസ് എന്നറിയപ്പെടുന്ന പുതിയ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ ഫ്രാൻസ്, ഡെന്മാർക്ക്, സ്‌പെയിൻ, സ്വീഡൻ, നെതർലാൻഡ്‌സ്, ജർമ്മനി, ഇറ്റലി എന്നിവിടങ്ങളിലും യുകെ വൈറസ് എത്തിക്കഴിഞ്ഞിട്ടുണ്ട്.

രോഗത്തിന്റെ തീവ്രത വർധിപ്പിക്കാൻ യുകെ വൈറസിന് കഴിവില്ലെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here