Home State മറഡോണയുടെ കേക്ക് പ്രതിമ നിർമിച്ച് വെങ്കിടാചലം ശ്രദ്ധേയനായി

മറഡോണയുടെ കേക്ക് പ്രതിമ നിർമിച്ച് വെങ്കിടാചലം ശ്രദ്ധേയനായി

0

കുമളി: ഫുട്ബോൾ ഇതിഹാസം മറഡോണയുടെ കേക്ക് പ്രതിമ നിർമിച്ച് ബേക്കറിയുടെ ശ്രദ്ധേയനായി. തമിഴ്നാട്ടിലെ രാമനാഥപുരത്ത് ഐശ്വര്യ ബേക്കറിയുടമ വെങ്കിടാചലമാണ് വ്യത്യസ്തമായ കേക്ക് നിർമിച്ചത്.

60 കിലോ പഞ്ചസാരയും 270 മുട്ടകളും ഉപയോഗിച്ചാണ് 4 അടി ഉയരമുള്ള കേക്ക് നിർമിച്ചത്. യുവാക്കൾക്കിടയിൽ ഫുട്ബോളിനോട് ആഭിമുഖ്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേക്ക് നിർമിച്ചതെന്ന് വെങ്കിടാചലം പറയുന്നു.

ഇന്നത്തെ തലമുറ കായിക രംഗത്തോട് വിട പറഞ്ഞ് കംപ്യൂട്ടറിലും മൊബൈൽ ഫോണിലും സമയം ചെലവഴിക്കുകയാണ്. ഇതിന് മാറ്റമുണ്ടാകണം ഇതാണ് ലക്ഷ്യം. നിരവധിയാളുകൾ മറഡോണയുടെ കേക്ക് പ്രതിമ കാണാൻ എത്തുന്നുണ്ട്. നേരത്തെ ഇളയരാജ, ഭാരതിയാർ തുടങ്ങിവരുടെ കേക്ക് പ്രതിമ വെങ്കിടാചലം നിർമിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here