കണ്ണൂർ: ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് പരിശീലനം നൽകുന്നതിനെ എന്തിന് എതിർക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പര്യടനത്തിൻ്റെ ഭാഗമായി കണ്ണൂരിൽ നടന്ന കൂടിക്കാഴ്ചയിൽ ഐഎംഎ പ്രതിനിധിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആയുർവേദ ഡോക്ടർമാർ ശസ്ത്രക്രിയ പരിശീലനം നടത്തട്ടെയെന്നത് കേന്ദ്ര സർക്കാരിൻ്റെ തീരുമാനമാണ്. അത് ഏതൊക്കെയാണ് എന്ന കാര്യത്തിൽ വ്യക്തത വരേണ്ടതായിട്ടുണ്ട്.
ഏതായാലും അങ്ങനെയൊരു പരിശീലനം തന്നെ അവർ നടത്തേണ്ടതില്ല എന്ന നിലപാട് സർക്കാറിന് സ്വീകരിക്കാൻ വിഷമമാണ്. പരിശീലനം നേടേണ്ട കാര്യങ്ങളിൽ പരിശീലനം നടക്കേണ്ടതുണ്ട്. അതിനെ എന്തിനാണ് എതിർക്കാൻ പോകുന്നതെന്നും മുഖ്യമന്ത്രി തുടർന്നു.