ഹൈദരാബാദ് : ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയത് ആശങ്ക പടർത്തുന്നതിനിടെ യുകെയിൽ നിന്ന് ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയ 279 യാത്രക്കാരെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് തെലങ്കാന ആരോഗ്യവകുപ്പ് അധികൃതർ.
ഡിസംബർ ഒമ്പതിന് ശേഷം 1216 പേരാണ് ബ്രിട്ടണിൽ നിന്ന് തെലങ്കാനയിലേക്ക് തിരിച്ചെത്തിയത്. ഇവരിൽ 937 പേരെ കണ്ടെത്തി പരിശോധന നടത്തിയെന്നും ഇവരിൽ രണ്ട് പേർക്ക് കൊറോണ സ്ഥിരീകരിച്ചതായി തെലങ്കാന ആരോഗ്യവകുപ്പ് ഡയറക്ടർ ജി ശ്രീനിവാസ റാവു വ്യക്തമാക്കി.
184 പേർ നൽകിയ ഫോൺ നമ്പർ തെറ്റാണെന്നും 279 പേരിലെ 92 പേർ കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നും അധികൃതർ പറഞ്ഞു. നിലവിൽ തെലങ്കാനയിൽ 18 പേർക്ക് ജനിതക മാറ്റം വന്ന കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുമായി സമ്പർക്കത്തിൽ വന്നവരെ ക്വാറന്റീൻ ചെയ്തതായും ജി ശ്രീനിവാസറാവു പറഞ്ഞു.