ന്യൂഡെൽഹി: റിപ്പബ്ലിക് ദിന പരേഡിനായി എത്തി കൊറോണ സ്ഥിരീകരിച്ച സൈനികരുടെ എണ്ണം 150 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ പലര്‍ക്കും രോഗ ലക്ഷണമുണ്ടായിരുന്നില്ല. കൊറോണ ബാധിച്ചവരിൽ മലയാളി സൈനികരും ഉണ്ട്. കൊറോണ ബാധിതരായവരെ തലസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പ്രാഥമിക സമ്പർക്ക പട്ടികയില്‍ ഉള്ള കൂടുതല്‍ പേർക്ക രോഗം ബാധിക്കുമോയെന്നാണ് ആശങ്ക. ആര്‍മി ഡേ പരേഡിന് ഇനി രണ്ടാഴ്ച മാത്രമാണ് ബാക്കി. റിപ്പബ്ലിക് ദിന പരേഡ്. ബീറ്റിങ് റിട്രീറ്റ് എന്നിവയ്ക്കും ഇതേ സംഘം തന്നെയാണ് പങ്കെടുക്കേണ്ടത്.
വിവിധ വിങ്ങുകളില്‍ ഉള്ള സൈനികര്‍ കഴിഞ്ഞ ഒന്നര മാസമായി പരിശീലനവുമായി ബന്ധപ്പെട്ട് ഡെൽഹിയിൽ ഉണ്ട്. ഇതിനിടെ നടത്തിയ പരിശോധനയിലാണ് നിരവധി പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. രോഗലക്ഷണമില്ലാതിരുന്ന പലര്‍ക്കും പരിശോധനയില്‍ രോഗം കണ്ടെത്തുകയായിരുന്നു. കൊറോണ വ്യാപനത്തെ തുടര്‍ന്ന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ക്യാമ്പിൽ ഏര്‍പ്പെടുത്തി.