Home State പിപിഇ കിറ്റ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത പഞ്ചായത്തംഗം മുബാറക്ക് അന്തരിച്ചു

പിപിഇ കിറ്റ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത പഞ്ചായത്തംഗം മുബാറക്ക് അന്തരിച്ചു

0

മലപ്പുറം: കൊറോണ വൈറസ് ബാധിതനായിട്ടും പിപിഇ കിറ്റ് ധരിച്ച് ആംബുലൻസിൽ നിന്ന് സത്യപ്രതിജ്ഞ ചെയ്ത് പഞ്ചായത്തംഗമായി ചുമതലയേറ്റ സി കെ മുബാറക് (61) അന്തരിച്ചു. വണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സി കെ മുബാറക്ക് കൊറോണ ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടയിലായിരുന്നു ജനപ്രധിനിധിയായി സത്യപ്രതിജ്ഞചൊല്ലി അധികാരമേറ്റത്.

ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമായതോടെ ശനിയാഴ്ച രാവിലെ വെന്റിലേറ്ററിലേക്ക് മാറ്റി. ഉച്ചക്ക് 12 മണിയോടെ മരിച്ചു. വെകുന്നേരം അഞ്ചിന് വാണിയമ്പലത്തെ സ്വവസതിയിൽ എത്തിച്ച മൃതദേഹം കൊറോണ മാനദണ്ഡപ്രകാരം ഖബറടക്കി.

തദ്ദേശ തിരഞ്ഞെടുപ്പിൽ വണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡായ മുടപ്പിലാശേരിയിൽ നിന്ന് കടുത്ത മത്സരം നേരിട്ടാണ് ഇദ്ദേഹം വിജയിച്ചത്. കൊറോണ വൈറസ് ബാധയും മറ്റ് അനാരോഗ്യങ്ങളും ആശുപത്രി കിടക്കയിലാക്കിയപ്പോഴും സത്യപ്രതിജ്ഞ ചൊല്ലി ചുമതല ഏൽക്കണമെന്ന ദൃഢനിശ്ചയമാണ് ഇദ്ദേഹത്തെ വണ്ടൂർ ഗ്രാമപഞ്ചായത്ത് കാര്യാലയ പരിസരത്ത് നടന്ന ചടങ്ങിലെത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here