Home Politics തദ്ദേശ തെരഞ്ഞെടുപ്പിലെ കോൺഗ്രസിൻ്റെ തോൽവി വിലയിരുത്താൻ താരിഖ് അൻവറും സംഘവും ഇന്നെത്തും

തദ്ദേശ തെരഞ്ഞെടുപ്പിലെ കോൺഗ്രസിൻ്റെ തോൽവി വിലയിരുത്താൻ താരിഖ് അൻവറും സംഘവും ഇന്നെത്തും

0

തിരുവനന്തപുരം: കേരളത്തിന്‍റെ ചുമലയുള്ള എഐസിസി ജനൽ സെക്രട്ടറി താരീഖ് അൻവർ ഇന്ന് കേരളത്തിലെത്തും. തദ്ദേശ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്‍റെ തോൽവി വിലയിരുത്തുന്നതിനാണ് താരീഖ് അൻവറും കേരളത്തിന്‍റെ ചുമതലയുള്ള മറ്റു മൂന്ന് എഐസിസി സെക്രട്ടറിമാരും സംസ്ഥാനത്തെത്തുന്നുണ്ട്. സംഘം സംസ്ഥാനത്തെ നേതാക്കളെയും എംപിമാരെയും പ്രത്യേകം കണ്ട് ആശയവിനിമയം നടത്തും.

ഇന്ന് രാത്രിയോടെ എത്തുന്ന താരീഖ് അൻവർ കെപിസിസി നേതൃത്വങ്ങളുമായി പ്രാഥമിക ചർച്ച നടത്തും. നാളെ രാവിലെ 11മുതൽ രാഷ്ട്രീയകാര്യ സമിതിയംഗങ്ങളിൽ ഓരോരുത്തരുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തും. തുടർന്ന് ഡിസിസി അധ്യക്ഷർ, പാർലമെന്‍റ് അംഗങ്ങൾ, മുതിർന്ന നേതാക്കൾ എന്നിവരെയും കാണും.

മറ്റു സെക്രട്ടറിമാരായ പി വിശ്വനാഥൻ, പിവി മോഹനൻ, ഐവാൻ ഡിസൂസ എന്നിവർ നാളത്തെ കൂടിക്കാഴ്ചകൾക്ക് ശേഷം വരും ദിവസങ്ങളിൽ ജില്ലകളിൽ പര്യടനം നടത്തും. അന്വേഷണ വിവരങ്ങൾ ക്രോഡീകരിച്ച ശേഷം ഇവർ അടുത്ത മാസം 6,7 തീയതികളിൽ വിശദ യോഗം ചേരും. തുടർന്നു മാത്രമേ ഏതെങ്കിലും തരത്തിലെ നടപടികൾ അടക്കമുള്ള കാര്യങ്ങളിലേക്കു കടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here