കേന്ദ്ര സർക്കാരിൻ്റെ കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി എന്‍ഡിഎ വിട്ടു

കേന്ദ്ര സർക്കാരിൻ്റെ കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി എന്‍ഡിഎ വിട്ടു

ന്യൂഡെല്‍ഹി: എന്‍ഡിഎ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി എന്‍ഡിഎ വിട്ടു. കര്‍ഷകര്‍ക്കെതിരായവര്‍ക്കൊപ്പം നില്‍ക്കാനാവില്ലെന്ന് ഷാജഹാന്‍പുര്‍-ഖേദ അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ അഭിസംബോധന ചെയ്തുകൊണ്ട് ആര്‍എല്‍പി ആര്‍എല്‍പി നേതാവ് ഹനുമാന്‍ ബെനിവാല്‍ പറഞ്ഞു.

രാജസ്ഥാനിലെ നഗൗറില്‍ നിന്നുളള എംപിയാണ് ഹനുമാന്‍ ബെനിവാള്‍. രാജസ്ഥാനിൽ മൂന്ന് എം എൽ എമാരും ലോക്സഭയിൽ ഒരു എംപിയുമാണ് പാർട്ടിക്ക് ഉള്ളത്. 2018-ലാണ് ബിജെപി വിട്ട് രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടിക്ക് ബെനിവാള്‍ രൂപം നല്‍കുന്നത്. 2019-ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യകക്ഷിയായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചു.

കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അകാലിദള്‍ നേരത്തേ മുന്നണി വിട്ടിരുന്നു. അകാലിദളിന് ശേഷം പുതിയ കാര്‍ഷിക നിയമങ്ങളെച്ചൊല്ലി എന്‍ഡിഎയില്‍നിന്ന് പുറത്തുപോവുന്ന രണ്ടാമത്തെ ബിജെപി സഖ്യകക്ഷിയാണ് രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി.

കൊറോണ ബാധിതനായതിനാല്‍ കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റില്‍ പാസാക്കുമ്പോള്‍ തനിക്ക് പങ്കെടുക്കാനായില്ല. തന്റെ അഭാവത്തിലാണ് നിയമങ്ങള്‍ പാസാക്കിയത്. താന്‍ പാര്‍ലമെന്റിലുണ്ടാവുമായിരുന്നുവെങ്കില്‍ അവ വലിച്ചുകീറി എറിയുമായിരുന്നു. രാജസ്ഥാനിലെ നഗൗറില്‍നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് ബെനിവാള്‍. ഡെല്‍ഹിയില്‍ സമരം ചെയ്യുന്നതിനായി പോവണമെന്ന് രണ്ടുലക്ഷത്തോളം കര്‍ഷകരോട് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.