Home State കൊറോണ പ്രോട്ടോക്കോൾ ലംഘിച്ച് തിരുവനന്തപുരം പൊഴിക്കരയിൽ ഡിജെ പാർട്ടി

കൊറോണ പ്രോട്ടോക്കോൾ ലംഘിച്ച് തിരുവനന്തപുരം പൊഴിക്കരയിൽ ഡിജെ പാർട്ടി

0

തിരുവനന്തപുരം: കൊറോണ പ്രോട്ടോക്കോൾ ലംഘിച്ച് തിരുവനന്തപുരം പൊഴിക്കരയിൽ ഡിജെ പാർട്ടി. ആയിരത്തിലധികം പേരാണ് പാർട്ടിയിൽ പങ്കെടുത്തത്. ‘ഫ്രീക്സ്’ എന്ന പേരിലുള്ള യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ പൊഴിയൂർ ബീച്ചിലാണ് പരിപാടി സംഘടിപ്പിച്ചത്.

പരിപാടി സംഘടിപ്പിക്കാൻ അനുമതി വാങ്ങിയിരുന്നില്ല.
സംഭവത്തില്‍ കേസെടുത്തതായി പൊലീസ് പറഞ്ഞു. സംഘാടകര്‍ക്കെതിരേ തുടര്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. രാവിലേയും രാത്രിയുമായി 13 മണിക്കൂറോളം നീണ്ടുനിന്ന പരിപാടിയാണ് സംഘടിപ്പിച്ചത്.

ബീച്ചിൽ തുറന്ന സ്ഥലത്ത് സംഘടിപ്പിച്ച പരിപാടി ആയിരുന്നിട്ടും പോലീസ് ഇക്കാര്യത്തിൽ ഇടപെട്ടിരുന്നില്ല. പാർട്ടി അവസാനിച്ച് മണിക്കൂറുകൾ കഴിഞ്ഞ് വിവിധ ഭാഗങ്ങളിൽനിന്ന് പരാതി ഉയർന്നതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ലഹരി വസ്തുക്കൾ പാർട്ടിയിൽ വിതരണം ചെയ്തിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here