Home Covid-19 അടുത്ത പത്ത് വർഷമെങ്കിലും കൊറോണ വൈറസ് ഭൂമിയിൽ തുടരുമെന്ന് ബയോൺടെക് സിഇഒ ഉഗുർ സാഹിൻ

അടുത്ത പത്ത് വർഷമെങ്കിലും കൊറോണ വൈറസ് ഭൂമിയിൽ തുടരുമെന്ന് ബയോൺടെക് സിഇഒ ഉഗുർ സാഹിൻ

0

ന്യൂഡെൽഹി: കൊറോണ വൈറസ് അടുത്ത പത്ത് വർഷമെങ്കിലും ഭൂമിയിൽ തുടരുമെന്ന് ബയോൺടെക് സിഇഒ ഉഗുർ സാഹിൻ. ഒരു വെർച്വൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുകെയിൽ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത് വാക്‌സീനുകളുടെ ഫലപ്രാപ്തിയെ ബാധിക്കില്ലെന്ന് ആത്മവിശ്വാസമുണ്ടെന്ന് സാഹിൻ പറഞ്ഞു.

ആറ് ആഴ്ചയ്ക്കുള്ളിൽ പുതിയ വൈറസ് വേരിയന്റിനായി വാക്സീൻ ക്രമീകരിക്കാമെന്നും സാഹിൻ പറഞ്ഞു. കൊറോണ വൈറസിന്റെ പുതിയ വെല്ലുവിളി ഇന്ത്യയുൾപ്പെടെ ലോകമെമ്പാടും ആശങ്കയുണ്ടാക്കുന്നുണ്ട്.

വൈറസിൻ്റെ വകഭേദം എന്ത് ഫലമുണ്ടാക്കുമെന്നത് കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫൈസറിനൊപ്പം വികസിപ്പിച്ചെടുത്ത ബയോൺടെക്കിന്റെ വാക്സീൻ ബ്രിട്ടനും യുഎസും ഉൾപ്പെടെ 45 ലധികം രാജ്യങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here