Home State സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ; 21 കാരി ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയർ

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ; 21 കാരി ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയർ

0

തിരുവനന്തപുരം : കോർപ്പറേഷൻ മേയറായി ആര്യ രാജേന്ദ്രനെ തിരഞ്ഞെടുത്തു. മുടവൻമുഗൾ വാർഡിൽ നിന്നുമാണ് ആര്യ വിജയിച്ചത്. 21 വയസ്സാണ് പ്രായം. ചുമതല ഏൽക്കുന്നതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആകും ആര്യ.

ഇന്നു ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് ആര്യാ രാജേന്ദ്രന്റെ പേര് മേയർ സ്ഥാനത്തേക്ക് നിർദേശിച്ചത്. നിലവിൽ ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്എഫ്ഐയുടെ സംസ്ഥാന ഭാരവാഹിയുമാണ് ആര്യ.

യുവ പ്രതിനിധി തന്നെ എത്തട്ടെ എന്ന തീരുമാനത്തിലാണ് ആര്യയുടെ പേര് ജില്ലാ സെക്രട്ടേറിയേറ്റ് നിർദേശിച്ചത്.
പേരൂർക്കട വാർഡിൽ നിന്നു ജയിച്ച ജമീല ശ്രീധരന്റെ പേരാണ് ആദ്യം ഉയർന്നു കേട്ടത്. വഞ്ചിയൂരിൽ നിന്നുള്ള ഗായത്രിബാബുവിന്റെ പേരും ഉയർന്നു കേട്ടിരുന്നു. എന്നാൽ യുവ പ്രതിനിധി തന്നെ എത്തട്ടെ എന്ന ആലോചനയിൽ ആര്യയെ തിരഞ്ഞെടുക്കുകയായിരുന്നു.

നഗരത്തിൽ പൊതുസമ്മതിയുള്ള മുഖം മേയറായി വരുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. യുവ വനിതാ നേതാവിനെ മേയറാക്കുന്നതിലൂടെ മുമ്പ് വികെ പ്രശാന്തിനെ മേയറാക്കിയപ്പോൾ കിട്ടിയത് പോലെയുള്ള യുവജന പിന്തുണ കൂടി കിട്ടുമെന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here