Home State യുവ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി കൊറോണ ബാധിച്ച്‌ മരിച്ചു

യുവ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി കൊറോണ ബാധിച്ച്‌ മരിച്ചു

0

കോഴിക്കോട്: കുഞ്ഞിരാമന്‍റെ കുപ്പായം, പൂഴിക്കടകന്‍ എന്നീ സിനിമകള്‍ക്ക് തിരക്കഥ എഴുതിയ യുവ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി (45) കൊറോണ ബാധിച്ച്‌ മരിച്ചു. ഡിസംബര്‍ 16ന് കൊറോണ പോസിറ്റീവ് ആയി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പിന്നീട് ഗിലന്‍ ബാരി സിന്‍ഡ്രോം രോഗം വന്നതോടെയാണ് ആരോഗ്യം മോശമായത്.

ഞായറാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ ഹരിപ്രസാദിന്‍റെ ആരോഗ്യനില ഇന്നലെ രാത്രി മുതല്‍ അതീവ ഗുരുതരമായി തുടരുകയായിരുന്നു.

സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ സംവിധാനം ചെയ്യുന്ന ‘ഗെറ്റുഗദര്‍’ എന്ന സിനിമയുടെ തിരക്കഥ പൂര്‍ത്തീകരിച്ച്‌ 2021 ഏപ്രിലില്‍ ഷൂട്ടിങ് തുടങ്ങാനിരിക്കെയാണ് ഹരിപ്രസാദിന്‍റെ വിയോഗം.

ശവസംസ്കാരം വൈകീട്ട് കൊറോണ മാനദണ്ഡ പ്രകാരം കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.

കോഴിക്കോട് ജില്ലയിലെ മടവൂര്‍ ആണ് സ്വദേശം. പിതാവ് പത്മനാഭന്‍ നായര്‍ (മരിച്ചു), മാതാവ് സുഭദ്ര, സഹോദരന്‍ കേണല്‍ ജയപ്രസാദ്. ഹരിപ്രസാദ് കൊളേരി അവിവാഹിതനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here