ഗുരുവായൂര്‍: ക്ഷേത്രനടയിലെ കല്യാണ മണ്ഡപത്തില്‍ താലികെട്ട് കഴിഞ്ഞാല്‍ ക്ഷേത്രപരിസരത്ത് വധൂവരന്മാരും മറ്റുള്ളവരും നിന്നുള്ള ഫോട്ടോയെടുപ്പ് അനുവദിക്കില്ലെന്ന് ദേവസ്വം.
തിരക്ക് ഒഴിവാക്കാനാണിത്. ബുധനാഴ്ച ക്ഷേത്രത്തിലേക്ക് ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങിയെങ്കിലും തിരക്ക് കുറവാണ്. ബുധനാഴ്ചയിലേക്ക് 33 വിവാഹങ്ങൾക്ക് ശീട്ടാക്കിയിരുന്നെങ്കിലും ആറെണ്ണമാണ് നടന്നത്.
വെർച്വൽ ക്യൂ വഴി 1500 പേർക്ക് ദർശനത്തിന് അനുമതിയുണ്ടെങ്കിലും 500 ല്‍ താഴെ പേർ മാത്രമാണ് എത്തിയത്. വഴിപാട് കൗണ്ടറുകള്‍ക്ക് മുന്നിലും വരിയുണ്ടായില്ല. തുലാഭാരവും കുറഞ്ഞു.