നൈജീരിയ: യുകെയിലും സൗത്ത് ആഫ്രിക്കയിലും കൊറോണ പുതിയ വകഭേദം കണ്ടെത്തിയതിനു പിന്നാലെ നൈജീരിയയിലും കൊറോണ വൈറസിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തു. ആഫ്രിക്കയുടെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ ഹെഡായ ജോൺ കെൻഗസ്ഗൊങ് ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഇതുസംബന്ധിച്ച് ഇനിയും പഠനം നടത്തേണ്ടതുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
യുകെയിലെയും സൗത്ത് ആഫ്രിക്കയിലെയും കൊറോണ വകഭേദങ്ങളിൽ നിന്നും വ്യത്യസ്ത സ്വഭാവത്തിലുള്ളതാണ് നൈജീരിയൽ കണ്ടെത്തിയിരിക്കുന്നത്. ആഫ്രിക്കൻ മേഖലയിൽ കൊറോണ രോഗവ്യാപനം കൂടിവരുന്ന സാഹചര്യത്തിലാണ് നൈജീരിയയിൽ പുതിയ കൊറോണ വകഭേദം കണ്ടെത്തിയിരിക്കുന്നത്.
സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ കൊറോണ വകഭേദം മൂലം ആഫ്രിക്കയുടെ ചില മേഖലകളിൽ രോഗവ്യാപനം കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 14000 പുതിയ കൊറോണ കേസുകളാണ് സൗത്ത് ആഫ്രിക്കയിൽ സ്ഥിരീകരിച്ചത്.
ആഗസ്റ്റ് മൂന്നിനും ഒക്ടോബർ 9 നും രണ്ടു രോഗികളിൽ നിന്നായി ശേഖരിച്ച സാമ്പിളുകളിൽ നിന്നാണ് പുതിയ കൊറോണ വകഭേദം കണ്ടെത്തിയത്. ഇവർ രണ്ടു പേരും നൈജീരിയയിലെ ഒസുൺ സംസ്ഥാനത്ത് നിന്നുള്ളവരാണ്. അതേസമയം യുകെയിലെയും സൗത്ത് ആഫ്രിക്കയിലെയുംനൈജീരിയയിൽ പുതിയ കൊറോണ വകഭേദം രോഗവ്യാപനം കൂടിയിട്ടില്ല.