Home Covid-19 ബ്രിട്ടനില്‍ നിന്ന് തിരികെയെത്തിയ നാഗ്പുർ സ്വദേശിക്ക് കൊറോണ വൈറസിൻ്റെ വകഭേദം ബാധിച്ചതായി സംശയം

ബ്രിട്ടനില്‍ നിന്ന് തിരികെയെത്തിയ നാഗ്പുർ സ്വദേശിക്ക് കൊറോണ വൈറസിൻ്റെ വകഭേദം ബാധിച്ചതായി സംശയം

0

നാഗ്പുർ: ബ്രിട്ടനില്‍ നിന്ന് തിരികെയെത്തിയ നാഗ്പുർ സ്വദേശിയായ ഇരുപത്തിയെട്ടുകാരന് കൊറോണ വൈറസിന്റെ പുതിയ വകഭേദം ബാധിച്ചതായി സംശയം. വിമാനത്താവളത്തിൽ വച്ച് നടത്തിയ പരിശോധനയിൽ യുവാവിന്റെ കൊറോണ പരിശോധനാ ഫലം നെഗറ്റിവായിരുന്നു. ഏഴ് ദിവസങ്ങൾക്കു ശേഷമാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. യുകെയിൽ സ്ഥിരീകരിച്ച അതിവ്യാപന ശേഷിയുള്ള വൈറസിനെ ഇതുവരെ ഇന്ത്യയിൽ എവിടെയും കണ്ടെത്താനായിട്ടില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.

ബ്രിട്ടനിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യയിലെത്തിയ 22 പേർക്ക് കൊറോണ സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഇവരുടെയും സാംപിളിന്റെ ജനിതക ശ്രേണീകരണം നടക്കുകയാണ്.

നവംബർ 29നാണ് യുവാവ് നാട്ടിലെത്തിയത്. കടുത്ത പനിയും ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഡിസംബർ 14ന് കൊറോണ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും കൊറോണ സ്ഥിരീകരിച്ചതായി നാഗ്പുർ മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ഇവരിൽനിന്നു ശേഖരിച്ച സ്രവ സാംപിളിലെ വൈറസിന്റെ ജനിതക ശ്രേണീകരണത്തിനുള്ള നടപടികളിലേക്കും കടന്നിട്ടുണ്ട്. യുകെയിൽ കണ്ടെത്തിയ വൈറസ് വകഭേദമാണോ ഇതെന്നു സ്ഥിരീകരിക്കാനാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here