ന്യൂഡെൽഹി ചണ്ഡിഗഢ്: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ വാഹനവ്യൂഹത്തെ തടഞ്ഞ കർഷകർക്കെതിരെ കേസ് എടുത്തു. 13 കർഷകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൊലപാതക ശ്രമവും, കലാപ ശ്രമവും അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം കോൺഗ്രസിന്റെ രാഷ്ട്രപതി ഭവനിലേക്കുള്ള മാർച്ചിന് അനുമതി നിഷേധിച്ചു. കൂടിക്കാഴ്ചയ്ക്ക് അനുമതിയുള്ള 3 നേതാക്കൻമാർക്ക് മാത്രം രാഷ്ട്രപതി ഭവനിലേക്ക് പോകാമെന്ന് ന്യൂഡെൽഹി അഡീഷണൽ ഡിസിപി അറിയിച്ചു.
നിയമങ്ങൾ പിൻവലിച്ച് കര്‍ഷകരുടെ പ്രക്ഷോഭം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് നേതാക്കൾ രാഷ്ട്രപതിയെ കാണുന്നത്.