Home State തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ബിജെപി കോർകമ്മിറ്റി യോഗം ഇന്ന്

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ബിജെപി കോർകമ്മിറ്റി യോഗം ഇന്ന്

0

കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലടക്കമുള്ള കാര്യങ്ങൾ വിലയിരുത്താൻ ബിജെപി കോർ കമ്മിറ്റി യോഗം ഇന്നു കൊച്ചിയിൽ നടത്തും. രാവിലെ 10.30നു ബിടിഎച്ച് ഹോട്ടലിൽ ആരംഭിക്കുന്ന യോഗത്തിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി. രാധാകൃഷ്ണൻ പങ്കെടുക്കും.

സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, പാർട്ടി ജനറൽ സെക്രട്ടറിമാർ, മുൻ അധ്യക്ഷന്മാർ തുടങ്ങിയവരുമുണ്ടാകും. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്കു ലക്ഷ്യമിട്ട നേട്ടം ലഭിക്കാത്ത സാഹചര്യത്തിൽ ചേരുന്ന കോർ കമ്മിറ്റി തർക്കങ്ങൾക്കു വേദിയായേക്കും.

മോശം പ്രകടനത്തിന്റെ പേരിൽ അധ്യക്ഷൻ കെ. സുരേന്ദ്രനെ ക്രൂശിക്കാൻ എതിർപക്ഷവും വിഭാഗീയതയെ തുടർന്നുള്ള നിസ്സഹകരണം തിരിച്ചടിയായെന്ന വാദം ഉയർത്തി പ്രതിരോധിക്കാൻ അധ്യക്ഷനെ അനുകൂലിക്കുന്നവരും ശ്രമിക്കാനാണു സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here