Home Politics കോൺഗ്രസിനെ വിജയത്തിലേക്ക് നയിക്കാൻ ശശി തരൂരിന് സാധിക്കുമെന്ന് നടൻ പ്രതാപ് പോത്തൻ

കോൺഗ്രസിനെ വിജയത്തിലേക്ക് നയിക്കാൻ ശശി തരൂരിന് സാധിക്കുമെന്ന് നടൻ പ്രതാപ് പോത്തൻ

0

തിരുവനന്തപുരം: കോൺഗ്രസിനെ വിജയത്തിലേക്ക് നയിക്കാൻ ശശി തരൂർ എംപിക്ക് സാധിക്കുമെന്നാണ് താൻ കരുതുന്നതെന്ന് നടനും സംവിധായകനുമായ പ്രതാപ് പോത്തൻ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതാപ് പോത്തന്റെ അഭിപ്രായപ്രകടനം.

‘ഞാൻ ചിന്തിക്കുന്നതും എനിക്ക് തോന്നുന്നതും ശശി തരൂരിന് കോൺഗ്രസിനെ വിജയത്തിലേക്ക് നയിക്കാൻ കഴിയുമെന്നാണ്. കേരളം ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച മുഖ്യമന്ത്രിയാകാനും സാധിക്കും.’ ശശി തരൂർ ഫോർ സിഎം എന്ന ഹാഷ് ടാ​ഗോടെ പ്രതാപ് പോത്തൻ എഴുതുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ കോൺഗ്രസിൽ നേതൃമാറ്റം സജീവ ചർച്ചയാകുന്നതിന് പിന്നാലെയാണ് പ്രതാപ് പോത്തന്റെ അഭിപ്രായം. പല അഭിപ്രായങ്ങളാണ് പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസിറ്റിന് അടിയിൽ കമന്റായി വരുന്നത്.

കേരളത്തിന് ഇപ്പോൾ തന്നെ മികച്ച മുഖ്യമന്ത്രിയുണ്ടെന്നും, ശശി തരൂർ ദേശീയ രാഷ്ട്രിയത്തിൽ ശ്രദ്ധ കൊടുക്കട്ടെ എന്നും മറ്റുമുള്ള കമന്റുകൾ ഉയരുന്നുണ്ട്. ഇവിടെ കമന്റുകളൊന്നിന് പ്രതാപ് പോത്തൻ മറുപടി നൽകുന്നു. ശശി തരൂരിനെ പോലെ ഒരു മുഖ്യമന്ത്രി വേണം കേരളത്തിന് എന്നാണ് പ്രതാപ് പോത്തന്റെ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here