Home State ഏഴു വയസുകാരിയെ ചെരുപ്പുകൊണ്ട് കരണത്തടിച്ച് പരിക്കേൽപ്പിച്ച അച്ഛൻ അറസ്റ്റിൽ

ഏഴു വയസുകാരിയെ ചെരുപ്പുകൊണ്ട് കരണത്തടിച്ച് പരിക്കേൽപ്പിച്ച അച്ഛൻ അറസ്റ്റിൽ

0

തിരുവനന്തപുരം: ഏഴ് വയസുള്ള മകളെ ചെരുപ്പുകൊണ്ട് കരണത്തടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. മദ്യപിച്ച് വന്ന രാജേഷ് മകളെ ചെരുപ്പ് കൊണ്ട് കരണത്തും കാലിലും അടിച്ച് പരിക്കേൽപ്പിച്ച കേസിൽ ചിറയൻകീഴ് സ്വദേശിയായ രാജേഷാണ് അറസ്റ്റിലായത്.

പരിക്കേറ്റ് ബോധരഹിതയായി വീണ കുട്ടിയെ അയൽക്കാരാണ് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് പോലീസിലും ചൈൽഡ് ലൈനിലും പരാതി നൽകി. മദ്യപിച്ചെത്തി ദിവസവും മർദ്ദിക്കാറുണ്ടെന്ന് കുട്ടി പോലീസിൽ മൊഴി നൽകി.

ഭാര്യയുമായി അകൽച്ചയിലായിരുന്ന ഇയാൾ തിരുവോണ ദിവസമാണ് കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. ദിവസവും മദ്യപിച്ചെത്തി കുട്ടിയെ മർദ്ദിക്കാറുണ്ടായിരുന്നു. ഇതിന് മുൻപ് അയൽവാസിയായ കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here