​ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ല കളക്ടർ

തൃശ്ശൂർ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ​ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തൃശൂർ ജില്ല കളക്ടർ ഉത്തരവിട്ടു. വെർച്ച്വൽ ക്യൂ വഴി പ്രതിദിനം 2000 പേർക്ക് മാത്രമേ ദർശനത്തിന് അനുമതി ഉണ്ടാകുകയുള്ളു.

10 വയസിന് താഴെയും 60 വയസിന് മുകളിലും ഉള്ളവർക്ക് ദർശനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിൽ ദിവസം 25 വിവാഹങ്ങൾ മാത്രം നടത്താനാണ് അനുമതി. ഒരു വിവാഹ സംഘത്തിൽ പരമാവധി 12 പേർ മാത്രമേ പാടുള്ളു.

ഇവർ എല്ലാവരും കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ദർശനത്തിനെത്തുന്നവർക്കും കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ് ഇതാദ്യമായാണ് ഭക്തർക്ക് കൊറോണ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത്.