Home State കെ കെ മഹേശന്റെ ആത്മഹത്യ: വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്

കെ കെ മഹേശന്റെ ആത്മഹത്യ: വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്

0

ആലപ്പുഴ: കെ കെ മഹേശന്റെ ആത്മഹത്യ കേസില്‍ വെള്ളാപ്പള്ളി നടേശന്‍ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് കേസെടുക്കാനാകില്ലെന്ന് മാരാരിക്കുളം പൊലീസ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. നിലവിൽ അസ്വാഭാവിക മരണത്തിന് എഫ്ഐആർ ഉണ്ട്.

ഐജിയുടെ കീഴിൽ പ്രത്യേകസംഘം കേസ് അന്വേഷിക്കുകയാണ്. പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ തടസ്സമുണ്ടെന്ന പൊലീസിന്‍റെ വാദം കോടതി അംഗീകരിച്ചു.

മഹേശൻ്റെ ഭാര്യ ഉഷാ ദേവി നൽകിയ ഹർജിയിലെ ആത്മഹത്യാപ്രേരണയും ഗൂഢാലോചനയും അടക്കമുള്ള കുറ്റങ്ങൾ പ്രത്യേക സംഘം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here