തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഭാര്യയ്ക്കും മകനും കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു. ഭാര്യയ്ക്കും മകനും രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് രമേശ് ചെന്നിത്തല നിരീക്ഷണത്തിൽ പ്രവേശിച്ചു.ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് ഇരുവർക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചത്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, വിഎം സുധീരന്‍ തുടങ്ങിയവര്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. അതേസമയം, രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന കവയിത്രി സുഗതകുമാരിയുടെ നില ഗുരുതരമാണ്.