ന്യൂഡെൽഹി: രാജ്യത്തെ തീരമേഖലയെ ബന്ധിപ്പിച്ചുള്ള കപ്പല്‍ സര്‍വീസിനൊരുങ്ങി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം. കൊച്ചി അടക്കം 13 കേന്ദ്രങ്ങളെ ഇതിനായി മന്ത്രാലയം തിരഞ്ഞെടുത്തു. ഇതില്‍ 9 എണ്ണം ഗുജറാത്തിലാണ്.
രാജ്യത്തെ തീരമേഖലകളെ കോര്‍ത്തിണക്കുന്നതിനു പുറമേ വിദേശ രാജ്യങ്ങളുമായും ഭാവിയില്‍ കപ്പല്‍ സര്‍വീസ് ആരംഭിക്കാന്‍ പദ്ധതി വഴിയൊരുക്കും. ഇതു വിനോദസഞ്ചാര മേഖലയ്ക്കും ഗുണം ചെയ്യുമെന്നു മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഹസീര, ഓഖ, സോമനാഥ് ക്ഷേത്രം, പിപാവാവ്, ദഹേജ്, ജാംനഗര്‍, ഖോഗ, മുന്ദ്ര, മാണ്ഡ്വി (ഗുജറാത്ത്). മുംബൈ, ഗോവ, ദമന്‍ ദിയു എന്നിവയാണു പദ്ധതിയിലുള്ള മറ്റു സ്ഥലങ്ങള്‍.