Home State കോടിയേരി ബാലകൃഷ്ണന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം മരിച്ച നിലയില്‍

കോടിയേരി ബാലകൃഷ്ണന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം മരിച്ച നിലയില്‍

0

സുല്‍ത്താന്‍ബത്തേരി : സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സിപിഎം. ബത്തേരി ഏരിയാകമ്മിറ്റിയംഗം മന്തണ്ടിക്കുന്ന് ആലക്കാട്ടുമാലായില്‍ എകെ ജിതൂഷ് (40) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

എൽഡിഎഫിന്റെ ബത്തേരി നഗരസഭാ തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായിരുന്നു. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്, ഡിവൈഎഫ്ഐ. ബ്ലോക്ക് സെക്രട്ടറി, ഫ്രീഡം ടു മൂവ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് ജിതൂഷ് പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നത്. നൂല്‍പ്പുഴ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവുമായിരുന്ന എ.കെ. കുമാരന്റെ മകനാണ്.

അമ്മ: സരള. ഭാര്യ: ദീപ (വ്യാപാരി സഹകരണസംഘം ജീവനക്കാരി). മക്കള്‍: ഭരത് കൃഷ്ണ, എട്ടുമാസം പ്രായമുള്ള മകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here