പൈലറ്റിന് നിർദ്ദേശം നൽകിയത് പിഴച്ചു; യാത്രാവിമാനം വിമാനത്താവളം മാറി ഇറങ്ങി

കാഠ്മണ്ഡു: യാത്രാവിമാനം മറ്റൊരു വിമാനത്താവളത്തിൽ മാറി ഇറങ്ങി. പൈലറ്റിന് നിർദ്ദേശം നൽകിയതിലെ പിഴവ് മൂലമാണ് വിമാനം മാറി ഇറങ്ങിയത്. നേപ്പാളിലെ ജനക്പൂരിലിറക്കേണ്ട വിമാനം ദിശമാറി പൊഖ്റയിലാണ്‌ ഇറക്കിയത്. ബുദ്ധ എയർ എന്ന കമ്പനിയുടെ വിമാനത്തിനാണ് പിഴവ് സംബന്ധിച്ചത്. ദിശമാറി പൊഖ്റയിൽ ഇറക്കിയത്.

ജനക്പൂരിൽ നിന്നും 250 കിലോമീറ്ററോളമാണ് വിമാനം അധികദൂരം പറന്നത്. ആകെ 69 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. കാലാവസ്ഥ അനുകൂലമല്ലാതിരുന്ന സാഹചര്യത്തിലാണ് യു 4505 വിമാനം ജനക്പൂരിലേക്ക് യാത്രപുറപ്പെട്ടത്. വൈകിട്ട് 3.15ന് ഇറങ്ങേണ്ട വിമാനം സ്ഥലം തെറ്റി പൊഖ്‌റയിൽ ഇറങ്ങുകയായിരുന്നു.

വൈകുന്നേരം 3 മണിവരെ മാത്രം വിമാനം ഇറങ്ങാൻ അനുമതിയുള്ള പൊഖ്‌റയിലേക്ക് മുന്നറിയിപ്പില്ലാതെ വിമാനം ഇറങ്ങിയത് അധികൃതരേയും അങ്കലാപ്പിലാക്കി.

കാലാവസ്ഥ അനുകൂലമായതിനാലാണ് പൊഖ്റയിൽ ഇറക്കിയെന്നാണ് പൈലറ്റിന്റെ വിശദീകരണം. ശൈത്യകാലമായതിനാൽ വിമാനങ്ങളെല്ലാം പകൽ മാത്രമാണ് യാത്ര ചെയ്യാൻ അനുവാദമുള്ളത്.