Home State സ്വർണവില വീണ്ടും കൂടി; പവന് 37,680 രൂപ

സ്വർണവില വീണ്ടും കൂടി; പവന് 37,680 രൂപ

0

കൊച്ചി: സംസ്ഥാനത്ത് സ്വർണ ദിവസവും കൂടുന്നു. ഇന്ന് പവന്റെ വില 240 രൂപകൂടി 37,680 രൂപയായി. ഗ്രാമിന് 30 രൂപ വർധിച്ച് 4710 രൂപയുമായി. 20 ദിസവംകൊണ്ട് 2000 രൂപയാണ് വർധിച്ചത്.

ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.40ശതമാനം വർധിച്ച് 1,888.76 രൂപയായി. ഡോളർ കരുത്താർജിച്ചത് സ്വർണവിലയിലെ കുതിപ്പിന് തടയിട്ടു. കൊറോണ വീണ്ടും വ്യാപിക്കുന്നുവെന്നുള്ള റിപ്പോർട്ടുകളാണ് ആഗോളതലത്തിൽ സ്വർണവിലയെ സ്വാധീനിച്ചത്.

കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.75ശതമാനം വർധിച്ചു. 50,678 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here