മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നെത്തിയ മൂന്നു പേരില്‍ നിന്ന് 40 ലക്ഷം വിലവരുന്ന സ്വര്‍ണം പിടികൂടി.
ദുബൈയില്‍നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസിലെത്തിയ കാസര്‍ഗോഡ് ചന്ദ്രഗിരി സ്വദേശി സെയ്തു ചെമ്പരിക്കയില്‍ നിന്ന് 116 ഗ്രാമും ഷാര്‍ജയില്‍ നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസിലെത്തിയ കാസര്‍ഗോഡ് സ്വദേശികളായ അബ്ദുല്‍ ബാസിത്തില്‍ നിന്ന് 360 ഗ്രാമും ഇബ്രാഹിം ബാദുഷയില്‍ നിന്ന് 321 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.
ബാസിത്തില്‍ നിന്ന് സ്വര്‍ണത്തിന് പുറമെ ആറ് ഡ്രോണ്‍ കാമറ, 92,500 രൂപയുടെ സിഗരറ്റ് എന്നിവയും പിടികൂടിയിട്ടുണ്ട്.