Home Covid-19 കോൺഗ്രസ് നേതാവ് വിഎം സുധീരന് കൊറോണ സ്ഥിരീകരിച്ചു

കോൺഗ്രസ് നേതാവ് വിഎം സുധീരന് കൊറോണ സ്ഥിരീകരിച്ചു

0

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് വിഎം സുധീരന് കൊറോണ സ്ഥിരീകരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സമ്പർക്ക പട്ടികയിലുള്ളതിനാൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു സുധീരൻ. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് സുധീരനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗത്തിന് ശേഷം കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം തിരുവഞ്ചൂർ രാധാകൃഷ്ണന് കിഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. തിരുവഞ്ചൂരിന്റെ തൊട്ടടുത്തിരുന്നാണ് യോഗത്തിൽ പങ്കെടുത്തത്.

താൻ സ്വയം നിരീക്ഷണത്തിൽ പോകുകയാണെന്ന് വി.എം സുധീരൻ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here