Home State തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി

0

തിരുവനന്തപുരം: നഗരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി. പട്ടം പ്ലാമൂട്ടിലാണ് സംഭവം. ഡ്രൈവർ ചാടി പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു. ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചു.

ഇന്ന് രാത്രി 9.45ഓടെയാണ് കാറിന് തീപിടിച്ചത്. കാറിന്റെ ബോണറ്റിന്റെ ഭാഗത്ത് നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. തിരുനെല്‍വേലി സ്വദേശി അന്തോണി സഞ്ചരിച്ചിരുന്ന കാറാണ് കത്തിയത്.

20 മിനിറ്റിലേറെ സമയമെടുത്താണ് ഫയര്‍ ഫോഴ്‌സ് തീയണച്ചത്. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഉടനെ തന്നെ ഡ്രൈവര്‍ കാര്‍ നിര്‍ത്തുകയായിരുന്നു. നാട്ടുകാരാണ് കാറിലുള്ളവരൈ പുറത്തിറക്കുകയായിരുന്നു. നാട്ടുകാരുടെ യഥാസമയം ഉള്ള ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്. കാര്‍ 90 ശതമാനവും കത്തിനശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here