Home State അങ്കമാലിയിൽ പെൺകുട്ടിയെ സ്വകാര്യ ലാബിനുള്ളിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

അങ്കമാലിയിൽ പെൺകുട്ടിയെ സ്വകാര്യ ലാബിനുള്ളിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

0

കൊച്ചി: അങ്കമാലിയിൽ പെൺകുട്ടിയെ സ്വകാര്യ ലാബിനുള്ളിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസിൽ മുൻകാമുകനായ യുവാവ് അറസ്റ്റിൽ. ടെക്‌നീഷ്യനായി ജോലിചെയ്യുന്ന 19-കാരിക്ക് നേരേ കഴിഞ്ഞദിവസമാണ് അതിക്രമമുണ്ടായത്. അങ്കമാലി മേക്കാട് കൂരൻ വീട്ടിൽ ബേസിൽ ബാബുവിനെ(19)യാണ് അങ്കമാലി പോലീസ് പിടികൂടിയത്.

ഇരയായ യുവതിയും പ്രതിയും തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നു. എന്നാൽ യുവാവ് ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്ന് അറിഞ്ഞതോടെ പെൺകുട്ടി ബന്ധത്തിൽനിന്ന് പിന്മാറുകയായിരുന്നു. ഇതിനുപിന്നാലെയാണ് കഴിഞ്ഞദിവസം പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.

വൈകിട്ട് തിരക്കില്ലാത്ത സമയത്ത് പെൺകുട്ടി ജോലിചെയ്യുന്ന സ്വകാര്യ ലാബിലെത്തിയ പ്രതി ലാബിനുള്ളിൽ അതിക്രമിച്ചുകയറി. തുടർന്ന് മുറിയിൽ പൂട്ടിയിട്ട് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ സഹോദരനും മറ്റുള്ളവരും എത്തിയതോടെ ഇയാൾ മുറി തുറന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here