ന്യൂഡെൽഹി: രാജ്യതലസ്ഥാനത്ത് കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത യുവകര്‍ഷകന്‍ വീട്ടില്‍ ജീവനൊടുക്കി. ഗുര്‍ലാഭ് സിംഗ് എന്ന 22 കാരനെയാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറു ലക്ഷത്തിന്റെ ലോണ്‍ ഗുര്‍ലാഭ് എടുത്തിട്ടുണ്ടായിരുന്നു. കടബാധ്യതയാണോ ആത്മഹത്യക്ക് കാരണമായത് എന്ന് ഇതുവരെ വ്യക്തമല്ല.
കര്‍ഷക സമരത്തില്‍ പങ്കെടുത്ത ഗുര്‍ലഭ് സിംഗ് ഡിസംബര്‍ പതിനെട്ടിനാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. പഞ്ചാബിലെ ബതിന്ദ ജില്ലയിലെ ദയല്‍പുര മിര്‍സ സ്വദേശിയാണ് ഗുര്‍ലാഭ് സിംഗ്.
25 ദിവസമായി കര്‍ഷകര്‍ നടത്തിവരുന്ന പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ്. നേരത്തെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് സിഖ് പുരോഹിതന്‍ ആത്മഹത്യ ചെയ്തിരുന്നു.ബാബ രാംസിംഗ് എന്ന 65 കാരനാണ് ഡെൽഹി-സോണിപത് അതിര്‍ത്തിയില്‍ വെച്ച് ആത്മഹത്യ ചെയ്തത്.
സര്‍ക്കാരിന്റെ അനീതികളില്‍ പ്രതിഷേധിച്ച് കൊണ്ട് സ്വന്തം ജീവന്‍ ത്യാഗം ചെയ്യുന്നു എന്നാണ് ബാബ രാംസിംഗ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്. കര്‍ഷകരുടെ അവസ്ഥയില്‍ തനിക്ക് വേദനയുണ്ടെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.