Home State ക്ഷേത്രങ്ങളിൽ ഈ സീസണിൽ ഉത്സവം ചടങ്ങായി നടത്താൻ തീരുമാനം

ക്ഷേത്രങ്ങളിൽ ഈ സീസണിൽ ഉത്സവം ചടങ്ങായി നടത്താൻ തീരുമാനം

0

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ഈ സീസണിൽ ഉത്സവം ചടങ്ങായി നടത്താൻ തീരുമാനം. ആഘോഷങ്ങൾ ഒഴിവാക്കും. ആഘോഷങ്ങളില്ലാതെ ആചാരപരമായ ചടങ്ങുകൾ മാത്രം നടത്താൻ ബോർഡ് ഉത്തരവിറക്കി.

കൊറോണ വ്യാപനം കണക്കിലെടുത്താണ് തീരുമാനം. പറ എടുക്കാൻ വീടുകളിൽ പോകില്ല. ആന എഴുന്നള്ളിപ്പ് ഒഴിവാക്കാനും ദേവസ്വം ബോർഡ് നിർദ്ദേശം നൽയിട്ടുണ്ട്.

നിലവിൽ, ക്ഷേത്രക്കുളത്തിലും ശ്രീകോവിലിലും കൗണ്ടറുകളിലും അടക്കം ഭക്തർക്ക് നിയന്ത്രണമുണ്ട്. മാസ്ക്, സാമൂഹ്യ അകലം, ദർശനത്തിനെത്തുന്നവരുടെ പേര് രേഖപ്പെടുത്തൽ ഇവ നിർബന്ധമാണ്. 10 വയസിന് താഴെയുള്ളവരെയും 65 വയസിന് മുകളിലുള്ളവരെയും പ്രവേശിപ്പിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here