Home State എം ശിവശങ്കറിന് സ്വാഭാവികജാമ്യം ലഭിക്കില്ല; എൻഫോഴ്സ്മെന്റ് 24ന് കുറ്റപത്രം സമർപ്പിക്കും

എം ശിവശങ്കറിന് സ്വാഭാവികജാമ്യം ലഭിക്കില്ല; എൻഫോഴ്സ്മെന്റ് 24ന് കുറ്റപത്രം സമർപ്പിക്കും

0

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം തയ്യാറായെന്ന് അറിയിച്ച് ഇഡി. ഡിപ്പാർട്ട്മെന്റിൽ നിന്നും അനുമതി ലഭിച്ചതിനാൽ തന്നെ ഈ മാസം 24 ന് ഇഡി കുറ്റപത്രം സമർപ്പിക്കുമെന്നും ഇഡി വ്യക്തമാക്കി.

അറസ്റ്റിലായി 60 ദിവസം പൂർത്തിയാകുന്നതിന് മുമ്പായാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ഇതോടെ സ്വാഭാവിക ജാമ്യത്തിന് അർഹത ഉണ്ടാകില്ലെന്ന് ഇഡി വ്യക്തമാക്കി.
25, 26,27 തീയതികളിൽ കോടതി അവധി ആയതിനാലാണ് 24ന് തന്നെ കേസ് പരിഗണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here