മുംബൈ: മഹാരാഷ്ട്രയിൽ അടുത്ത ആറ് മാസം കൂടി എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കര്‍ഫ്യൂ, ലോക്ക്ഡൗണ്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും അത് വേണ്ട നിലപാടിലാണ് സര്‍ക്കാരെന്നും ഉദ്ധവ് പറഞ്ഞു.
സംസ്ഥാനത്ത് കൊറോണ വ്യാപനം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായി കൊറോണ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുന്നത് ഒരു ആറ് മാസത്തേക്കെങ്കിലും ശീലമാക്കണമെന്ന് താക്കറെ പറഞ്ഞു.
ശനിയാഴ്ച മഹാരാഷ്ട്രയില്‍ 3,940 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതുവരെ 18,92,707 പേര്‍ക്കാണ് രോഗബാധ. 48,648 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.