Home Politics 200 സീറ്റുകൾ നേടി അധികാരത്തിലെത്തുകയാണ് ലക്ഷ്യമെന്ന് എംകെ സ്റ്റാലിൻ

200 സീറ്റുകൾ നേടി അധികാരത്തിലെത്തുകയാണ് ലക്ഷ്യമെന്ന് എംകെ സ്റ്റാലിൻ

0

ചെന്നൈ: തമിഴ്‌നാട്ടിൽ 200 സീറ്റുകൾ നേടി അധികാരത്തിലെത്തുകയാണ് പാർട്ടിയുടെ ലക്ഷ്യമെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ. പാർട്ടിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ജനുവരിയിൽ തുടക്കമാകുമെന്നും സ്റ്റാലിൻ പറഞ്ഞു.ജനുവരി ആദ്യവാരം തന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും.

സംസ്ഥാനത്ത് 200 സീറ്റുകൾ പിടിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം. അതിനായി പാർട്ടി പ്രവർത്തകർ ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിറങ്ങണമെന്നും സ്റ്റാലിൻ പറഞ്ഞു. ഡിഎംകെയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുന്നതിനായി ഒന്നിലധികം ശക്തികളാണ് രംഗത്തുള്ളത്. ബിജെപിയും എഐഡിഎംകെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വൻതുകയാണ് ഇറക്കുന്നത്. കൂടാതെ ചിലർ പുതിയ പാർട്ടിയുമായി രംഗത്തുവരുന്നുണ്ടെന്നും രജനിക്കെതിരെ പരോക്ഷമായി സ്റ്റാലിൻ പറഞ്ഞു.

ഡിസംബർ 23 മുതൽ ജനുവരി പത്ത് വരെ16,000 ഗ്രാമസഭകൾ പാർട്ടി വിളിച്ചുചേർക്കും. ഈ സഭകൾ എഐഎഡിഎംകെയുടെ ഭരണപോരായ്മകൾ ചൂണ്ടിക്കാട്ടി പ്രമേയം പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെയുടെ പഞ്ചായത്ത് യൂനിയൻ സെക്രട്ടറി, ജില്ലാ സെക്രട്ടറിമാർ എന്നിവരെ അഭിസംബോധന ചെയ്യുകയായിരുന്നു സ്റ്റാലിൻ.

LEAVE A REPLY

Please enter your comment!
Please enter your name here