Home State കോടികള്‍ നിക്ഷേപം വാങ്ങി വഞ്ചിച്ചു; എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിനെതിരെ കേസ്

കോടികള്‍ നിക്ഷേപം വാങ്ങി വഞ്ചിച്ചു; എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിനെതിരെ കേസ്

0

മലപ്പുറം: കോടികള്‍ നിക്ഷേപമായി വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിനെതിരെ തിരൂര്‍ പോലീസ് കേസെടുത്തു. ഡോ. സലീം, ഡോ. നാസര്‍ എന്നിവരുടെ പരാതി യിൽ ഐപിസി 420 പ്രകാരം വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്

കോഴിക്കോട് മിനി ബൈപ്പാസിന് സമീപം എംഇഎസുമായി ചേര്‍ന്ന് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങാനെന്ന പേരില്‍ നിക്ഷേപം സ്വീകരിച്ചെന്നും ഓഹരി നല്‍കാതെ വഞ്ചിച്ചുവെന്നുമാണ് പരാതി.

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന് ആരോപിച്ച്‌ പരാതിക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. ഫസല്‍ ഗഫൂറിന് പുറമേ, മകന്‍ ഡോ. പി.എ. റഹീം, എംഇഎസ് സംസ്ഥാന സെക്രട്ടറി പി.ഒ.ജെ. ലബ്ബ എന്നിവര്‍ക്കെതിരെയും കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here