Home State യുവനടിയെ ഷോപ്പിം​ഗ് മാളിൽ അപമാനിക്കാൻ ശ്രമിച്ച പ്രതികളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ട് പൊലീസ്

യുവനടിയെ ഷോപ്പിം​ഗ് മാളിൽ അപമാനിക്കാൻ ശ്രമിച്ച പ്രതികളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ട് പൊലീസ്

0

കൊച്ചി: യുവനടിയെ കൊച്ചിയിലെ ഷോപ്പിം​ഗ് മാളിൽ വച്ച് അപമാനിക്കാൻ ശ്രമിച്ച കേസിലെ രണ്ട് പ്രതികളുടേയും ദൃശ്യങ്ങൾ പുറത്ത് വിട്ട് പൊലീസ്. 25 ൽ താഴെ വയസുതോന്നിക്കുന്ന പ്രതികൾ മാസ് ധരിച്ചിരിക്കുന്നതിനാൽ മുഖം പൂർണമായും വ്യക്തമല്ല.

സംഭവശേഷ൦ ഇരുവരും മെട്രോ ഇടപ്പള്ളി സ്റ്റേഷനിൽ നിന്ന് സൌത്ത് സ്റ്റേഷനിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ഇവിടെ നിന്ന് രാത്രി 8.30 ഓടെ റെയിൽവെ സ്റ്റേഷനിലെത്തി. ഇവിടെ നിന്ന് ട്രെയിനിൽ കയറി രക്ഷപ്പെട്ടു. പ്രതികൾ എറണാകുളത്തിന് പുറത്ത് നിന്നുള്ളവരാണെന്നാണ് സൂചന. പ്രതികളെ ദൃശ്യങ്ങളിൽ നിന്നും നടി തിരിച്ചറിഞ്ഞിട്ടുണ്ട്.

വ്യാഴാഴ്ച വൈകിട്ട് കൊച്ചിയിലെ മാളിൽ വച്ച് രണ്ട് ചെറുപ്പക്കാർ അപമാനിക്കാൻ ശ്രമിച്ചെന്നും ശരീരത്തിൽ സ്പർശിച്ചതിന് ശേഷം യുവാക്കൾ പിന്തുടർന്നുവെന്നും ഇൻസ്റ്റഗ്രാമിലൂടെയാണ് നടി വെളിപ്പെടുത്തിയത്. അപമാനത്തിന്‍റെ ആഘാതത്തിൽ ആ സമയത്ത് വേണ്ടവിധം പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും നടി കുറിച്ചു.

സംഭവം പുറത്ത് വന്നതോടെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. നടപടി എടുക്കണമെന്നും സിസിടിവി ദൃശ്യങ്ങൾ എത്രയും വേഗം ഹാജരാക്കണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പൊലീസിന് നിർദേശം നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here