Home State വാളയാറിൽ ചെക് പോസ്റ്റിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടിപ്പർ ഇടിച്ച് അപകടം; രണ്ടു മരണം

വാളയാറിൽ ചെക് പോസ്റ്റിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടിപ്പർ ഇടിച്ച് അപകടം; രണ്ടു മരണം

0

പാലക്കാട് : വാളയാറിൽ എക്സൈസ് ചെക് പോസ്റ്റിൽ നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് ടിപ്പർ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം. ഡ്രൈവർമാരായ കൊടുങ്ങല്ലൂർ സ്വദേശി രാജേഷ് (40), തമിഴ്നാട് വീറരാജപ്പേട്ട സ്വദേശി കുളന്തവേൽ (43) എന്നിവരാണ് മരിച്ചത്.

ടിപ്പർ ഇടിച്ച ആഘാതത്തിൽ ലോറി മുന്നോട്ട് നീങ്ങി മുന്നിൽ നിർത്തിയ മറ്റൊരു ചരക്ക് ലോറിയിൽ ഇടിച്ച് ആണ് കുളന്തവേൽ മരിച്ചത്.

ലോറിയിൽ നിന്ന് ഇയാൾ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പുലർച്ചെ 2.30നായിരുന്നു അപകടം. വാഹനങ്ങൾ മാറ്റി ദേശീയപാതയിലെ ഗതാഗത തടസം നീക്കി. മൃതദേഹങ്ങൾ ജില്ല ആശുപത്രി മോർച്ചറിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here